
ആലപ്പുഴ: ആലപ്പുഴ ബീച്ച് ക്ലബിന്റെ പത്താം പിറന്നാൾ ആഘോഷവും പ്രതിഭാ സംഗമവും ആലപ്പുഴ ടൗൺഹാളിൽ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി 'ഉയിരിൻ ഉയിരേ 'സംഗീത നിശയും അരങ്ങേറി. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ആലപ്പുഴ സ്വദേശി ഹിഷാം അബ്ദുൾ വഹാബ്, തിരക്കഥാകൃത്ത് ഷാഹി കബീർ, ഗാന രചയിതാവ് സുഹൈൽ കോയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ രാജീവ് ആലുങ്കൽ, ഗുരുപൂജാ അവാർഡ് ജേതാക്കളായ ജോയ് സാക്‌സ്, ആലപ്പി രമണൻ,അലിയാർ മാക്കിയിൽ,ബി.ജോസ്‌കുട്ടി എന്നിവർക്ക് സ്‌നേഹാദരവും നൽകി. വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. എം.ജെ ജോബ് മുഖ്യാതിഥിയായി. ക്ലബ് ഭാരവാഹികളായ സി.വി.മനോജ് കുമാർ, ആനന്ദ് ബാബു, ദേവനാരായണൻ, സുജാത് കാസിം, എ. എൻ.പുരം ശിവകുമാർ, ജോസി ആലപ്പുഴ, ഒ.വി.പ്രവീൺ, രാജേഷ്ചാത്തനേഴത്ത്, രാജേഷ് രാജഗിരി, സന്തോഷ്, അഫ്സൽ, സുരേഷ്, ഉമേഷ് പൈ, സി.ടി.സോജി, ഹബീബ് തയ്യിൽ, അഡ്വ. എ. എ.റസാഖ്, അഡ്വ.കുര്യൻ ജെയിംസ്, കെ.എ.വിജയകുമാർ എന്നിവർ പങ്കെടുത്തു.