ആലപ്പുഴ: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡേറ്റ, അനുബന്ധ രേഖകൾ സഹിതം അപേക്ഷ 18ന് വൈകിട്ട് 4.30ന് മുമ്പ് കോളേജ് ഓഫീസിൽ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0479 2412008.