
ആലപ്പുഴ: നീരൊഴുക്കിന്റെ പേരിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽക്കൊള്ള അവസാനിപ്പിക്കണമെന്ന് പുറക്കാട് മണ്ഡലം 9-ാം വാർഡു കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. കമ്പനിക്കാർക്ക് ഒത്താശ ചെയ്യുന്നതിനു വേണ്ടിയാണ് മണ്ണെടുപ്പ് തടയൽ നാടകം എം.എൽ.എ നടത്തിയതെന്ന് യോഗം ആരോപിച്ചു. ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനും തീരുമാനിച്ചു. പ്രസിഡന്റ് വിപിൻ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. പുറക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എച്ച്.വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസന്ന കുഞ്ഞുമോൻ, മുൻ മെമ്പർമാരായ കെ.കെ.അംബിക, പി.പി.നിജി, എസ്.രാജീവൻ, ശാന്തി ശിവാനന്ദൻ, രേഷ്മ കീർത്തി, ശാന്തി സഹദേവൻ, ബിനി ബാലൻ, പ്രീതി സുനിൽ, റീന എന്നിവർ സംസാരിച്ചു.