ambala

അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര ഭാഗത്ത് നിയന്ത്രണംതെറ്റിയ കാർ വൈദ്യുത പോസ്റ്റിലിടിച്ച് പോസ്റ്റ് ഒടിഞ്ഞു. ദേശീയ പാതയിൽ പവ്വർ ഹൗസ് ജംഗ്ഷന് സമീപത്ത് ഇന്ന് രാവിലെ 11 ഓടെ ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴ ബീച്ചിലേക്ക് പോയ ഒരു കുടുബത്തിലെ 5 പേർ സഞ്ചരിച്ചിരുന്ന ഫോർട്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. റോഡ് മറികടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണംതെറ്റി റോഡിനു സമീപത്തെ വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി കമ്പികൾ പൊട്ടി റോഡിൽ വീണു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിശ്ചേദിച്ചു.കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. 18000 രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു.