
അമ്പലപ്പുഴ :കുഡുംബി സേവാ സംഘം അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഉന്നത വിജയി കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.അനിൽ കുമാർ തിരുവമ്പാടി അദ്ധ്യക്ഷനായി. സംഘം ജനറൽ സെക്രട്ടറി ടി.എസ്.ശരത് കുമാർ അവാർഡ് വിതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി.സുരേഷ്, ട്രഷറർ ഇ .എൽ.അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ. ആർ.ജയപ്രസാദ്, എം.സി.സുരേന്ദ്രൻ, ബിജു കൃഷ്ണൻ, കെ.മനോജ് കുമാർ, കെ.സുരേഷ്, ആർ.ബേബി, കെ.രാമകൃഷ്ണൻ, പി.സജീവ് എന്നിവർ സംസാരിച്ചു. ശ്രീകുരുംബ കോ-ഓർഡിനേറ്റർ ജി. രാജൻ സ്വാഗതം പറഞ്ഞു.