അരൂർ: എസ്.എൻ.ഡി.പി യോഗം എഴുപുന്ന വടക്ക് 798 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രീസൗപർണിക ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ രജിൻ രണദേവൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.കെ.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ എൻ. ലക്ഷ്മണൻ, സെക്രട്ടറി ഇ. ആർ.രമേശൻ, കെ.ആർ. ദേവദാസ്,എം.കെ. ജയൻ എന്നിവർ സംസാരിച്ചു.