hj

ആലപ്പുഴ : ആലപ്പുഴ നഗരസഭയിൽ നിന്ന് വിരമിച്ച ജീവനക്കാരായ മുഹമ്മദ് ഹുസൈൻ, അഷ്‌റഫ്, എസ്.ഗിരി, ജയിംസ്, റെജി എന്നിവർക്ക് യാത്രയയപ്പ് നൽകി​.ഉപഹാര സമർപ്പണവും നടത്തി​. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദുതോമസ്, ആർ.വിനിത, വി​വി​ധ കക്ഷി നേതാക്കളായ അഡ്വ.റീഗോരാജു, എം.ആർ പ്രേം, എം.ജി സതീദേവി, നസീർ പുന്നക്കൽ, മനു ഉപേന്ദ്രൻ, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, എൻജിനീയറിംഗ് സൂപ്രണ്ട് അനിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഹർഷിദ് എന്നിവർ സംസാരിച്ചു.