
അലപ്പുഴ: ഹരിയാനയിൽ നടക്കുന്ന 69ാമത് സീനിയർ നാഷണൽ പുരുഷ കബഡി ചാമ്പ്യൻഷിപ്പിലും ബീഹാറിൽ നടക്കുന്ന 48ാമത് ജൂനിയർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് 14ന് രാവിലെ 8 മണിക്ക് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിന് O4.09.22 ന് 20 വയസോ അതിൽ താഴെയോ പ്രായമുള്ള ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾ ആധാർ കാർഡ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 3 ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ :0471 2331546