കായംകുളം: പത്തിയൂരിൽ നടന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അവാർഡ് ഫോർ എക്സലൻസ് ഡോ. രാജൻ ഗുരുവന്‍ഷി ഉദ്ഘാടനം ചെയ്തു. ഡോ. ബെറ്റി സണ്ണി, ഡോ. വൃന്ദാ രാഘവൻ,ഡോ.ഗീതു, ആവണിസജികുമാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഡോ.ബാലചന്ദ്രപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. 'ആറാട്ടുപുഴ വേലായുധപ്പണിക്കരും 1866ലെ അച്ചിപ്പുടവ സമരവും' എന്ന വിഷയത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ആലുമ്മൂട്ടിൽ രാധാകൃഷ്ണൻ പ്രഭാഷണം നടത്തി.

ഡി. അശ്വിനിദേവ്, രാമചന്ദ്രൻ പുളിമൂട്ടിൽ, ശ്രീജിത്ത് പത്തിയൂർ,സുജാത സരോജം, പ്രേംസൺ ചേരാവള്ളി, വിനോദ്കുമാർ വാരണപ്പള്ളി, അഡ്വ. ഓ. ഹാരിസ്,പി. പത്മാകരൻ,ചന്ദ്രബാബു, രഘുനാഥ്, ബജുകുമാർ,പത്തിയൂർ ശ്രീകുമാർ അഡ്വ. അമൽരാജ്, സുരേഷ് ,പ്രഭാഷ് പാലാഴി, ഹരികുമാർ ഇളയിടത്ത് തുടങ്ങിയവർ സംസാരിച്ചു.