anunodanam

മാന്നാർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ വിദ്യാർത്ഥികൾക്ക് അനുമോദനവും അവരുടെ തുടർപഠനത്തിന് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി കരിയർ പ്ലാനിംഗ് ക്ലാസും മാന്നാർ ചെങ്കിലാത്ത് എൽ പി. സ്കൂളിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പറും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റ്റി. വി. രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം ആതിര.ജി, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ സലിം പടിപ്പുരയ്ക്കൽ, സി.പി.എം ഏരിയ കമ്മിറ്റിഅംഗം കെ.പ്രശാന്ത്കുമാർ, നരേന്ദ്രൻ, ശാന്തമ്മ ശശി, എ.ഡി.എസ് സെക്രട്ടറി ശ്യാമള രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ വിനോദ്കുമാർ കരിയർ പ്ലാനിംഗ് ക്ലാസിനു നേതൃത്വം നൽകി. എ.അരുൺകുമാർ, അഷ്ടമി വിജയൻ, വിനോദ് കുമാർ എന്നിവരെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയെയും ആദരിച്ചു. പതിനാലാം വാർഡ് എ.ഡി.എസ് പ്രസിഡന്റ് ഷീജ വിജയൻ സ്വാഗതവും കെ.വി മുരളീധരൻ നായർ നന്ദിയും പറഞ്ഞു.