
ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ ഇടക്കുന്നം 306-നമ്പർ ശാഖാ യോഗത്തിൽ പഠനോപകരണ വിതരണവും അവാർഡുദാനവും ചികിത്സാ ധനസഹായ വിതരണവും നടന്നു .ശാഖായോഗം പ്രസിഡന്റ് ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു .പഠനോപകരണ വിതരണോദ്ഘാടനം യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി നിർവ്വഹിച്ചു.
ചികിത്സാ സഹായവിതരണോദ്ഘാടനം വാർഡ് മെമ്പർ ശോഭാ സുരേഷ് നിർവ്വഹിച്ചു . ശാഖാ യോഗം പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച പി.തങ്കപ്പൻ,പത്മഭവനം രാമചന്ദ്രൻ, പാർവ്വതി രാമൻ തോപ്പിൽ , രാമചന്ദ്രൻ ശ്യാമളാലയം എന്നിവരെ യൂണിയൻ ചെയർമാൻ ആദരിച്ചു .
ശാഖാ കമ്മറ്റി അംഗങ്ങളായ എൻ.എൻ.രാജൻ,എൻ.പ്രകാശ്,പി .പി.രാജേന്ദ്രൻ,പി .ആർ .മധു,എസ്.സുധീഷ്,സുനിൽ രാജ് ,വനിതാ സംഘം പ്രസിഡന്റ് നളിനി ദേവദാസ്,വൈസ് പ്രസിഡന്റ് വിലാസിനി അരവിന്ദ്,സെക്രട്ടറി വിജയകുമാരി ബാബു,ട്രഷറർ ഷീലാ സോമൻ, അനിൽകുമാർ, ദേവദാസൻ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി മനോഹരൻ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം എൻ.ചന്ദ്രൻ നന്ദിയും പറഞ്ഞു