മാന്നാർ: മാന്നാർ ഗ്രന്ഥശാല, സീനിയർ സിറ്റിസൺ കൌൺസിൽ, കുരട്ടിശ്ശേരി 5246-ാം നമ്പർ എൻ.എസ്‌.എസ്‌. കരയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എം.കെ.വാസുദേവൻ പിള്ള അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡോ.കെ.ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ സീനിയർ സിറ്റിസൺ ഹാളിൽ കൂടിയ യോഗത്തിൽ ജെ.ഹരികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ശാലിനി രഘുനാഥ്, ശാന്തിനി.എസ്‌, സീനിയർ സിറ്റിസൺ കൗൺസിൽ പ്രസിഡന്റ്‌ എസ്‌.പി.എസ്‌.ഉണ്ണിത്താൻ, കെ.ആർ.ശങ്കരനാരായണൻ നായർ, കെ.ജി.വിശ്വനാഥൻ നായർ, ഗോപകുമാർ, കെ.എൻ. ബാലകൃഷ്ണൻ, ജി.ഹരികുമാർ, എൽ.പി.സത്യപ്രകാശ്, പി.എൻ. ശെൽവരാജൻ, കെ.എസ്‌. അപ്പുകുട്ടൻ നായർ, എം.സി.സോമശേഖരൻ പിള്ള, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.