
മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ കിഴക്കേവഴി 5695-ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരക ശാഖായോഗം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. 2016 മുതലുള്ള പ്രവർത്തന റിപ്പോർട്ടും യൂണിയൻ ആഡിറ്റു ചെയ്ത വരവ് ചെലവ് കണക്കും ശാഖാസെക്രട്ടറി സദാനന്ദൻ അവതരിപ്പിച്ചു. ഭാരവാഹികളായി ശശിധരൻ(പ്രസിഡന്റ്), മനോജ് (വൈസ് പ്രസിഡന്റ് ), സദാനന്ദൻ (സെക്രട്ടറി), മനോജ് സദാനന്ദൻ (യൂണിയൻ കമ്മിറ്റി), സുനിത ബിനു, പ്രസന്ന, സുനിൽ, വിജയകുമാർ, പ്രശാന്ത്, സുരേന്ദ്രൻ, സന്തോഷ് (കമ്മിറ്റി അംഗങ്ങൾ), ജനനി സന്തോഷ്, കവിതസന്തോഷ്, ബിജു ബിനു ഭവനം ( പഞ്ചായത്ത് കമ്മറ്റി) എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വനിതാസംഘം യുണിയൻ വൈസ് ചെയർപേഴ്‌സൺ സുജാതനുന്നു പ്രകാശ്, കൺവീനർ പുഷ്പാ ശശികുമാർ, ശാഖാപോഷക സംഘടനാ ഭാരവാഹികളായ അജീഷ, വിജയശ്രീ, ലേഖ വിജയകുമാർ എന്നിവർ സംസാരിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് ശശിധരൻ തുണ്ടിതെക്കെതിൽ സ്വാഗതവും സദാനന്ദൻ കണ്ടീലേത്ത് നന്ദിയും പറഞ്ഞു.