മാവേലിക്കര: ഗ്രേറ്റർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടപ്പിലാക്കുന്ന സേവന പദ്ധതികളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രൊഫ.ജയിംസ് കെ ഫിലിപ്പ് നിർവഹിച്ചു. നിരാലംബർക്ക് ചികിത്സ സഹായം, വിദ്യാർത്ഥികൾക്ക് പഠനസഹായം, കോവിഡാനന്തര പുനരധിവാസം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയാണ് പദ്ധതിയിൽ ഊന്നൽ നൽകി വക കൊള്ളിച്ചിരിക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ വച്ചാണ് പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. തുടർന്ന് ലയൺസ് റീജിയൺ ചെയർമാൻ ബൈജു.വി.പിള്ള പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും സോൺ ചെയർമാൻ തോമസ് ഫിലിപ്പ് രണ്ട് വഴിയോരക്കച്ചവടക്കാർക്ക് സ്മാർട്ട് അംബർലാ വിതരണവും നടത്തി. പ്രൊഫ.ജെയിസ് കെ.ഫിലിപ്പ്, ബൈജു.വി പിള്ള, തോമസ് ഫിലിപ്പ്, അഡ്വ.നാഗേന്ദ്രമണി, സന്തോഷ് കുമാർ, ശാന്തി മണി, സിമി ലാൽ, അശ്വിൻ നൈനാൻ, ജെ.ഗോപകുമാർ, ലാൽദാസ്, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജെ.ഗോപകുമാർ (പ്രസിഡന്റ്), കെ.ലാൽ ദാസ് (സെക്രട്ടറി), എൻ.നാഗേന്ദ്രമണി (അഡ്മിനിസ്‌ട്രേറ്റർ), എൽ.വേണുഗോപാൽ (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പതിനേഴംഗ നിർവാഹകസമിതി ചുമതലയേറ്റു.