mayil

മാന്നാർ: ചെന്നിത്തല തൃപ്പെരുംതുറ മഠത്തുംപടിയിൽ വിരുന്നെത്തിയ മയിൽ നാട്ടുകാർക്ക് കൗതുകമായി. ഇന്നലെ വൈകിട്ട് 5.30 നാണു ചെന്നിത്തല മഠത്തുംപടി കണ്ണൻ ആർട്ട് പ്രസിന്റെ സമീപത്ത് റോഡരുകിൽ തീറ്റതേടി മയിൽ പറന്നിറങ്ങിയത്. വഴിയാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും മയിൽ തീറ്റതേടുന്ന കാഴ്ച ആനന്ദമേകി. വിരുന്നെത്തിയ അതിഥിയെ കാണാൻ ആളുകൾ ഏറെയെത്തിയിട്ടും ഭയപ്പാടൊന്നുമില്ലാതെ സസ്യങ്ങളും മറ്റും ഭക്ഷിച്ച് ഏറെനേരം മയിൽ ഉണ്ടായിരുന്നു.