s

മാവേലിക്കര : ഭരണഘടനയുടെ പ്രാമുഖ്യം വീണ്ടെടുക്കാൻ ജനാധിപത്യ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. പഞ്ചമി സ്വയം സഹായ സംഘം ആലപ്പുഴ ജില്ലാ കൺവെൻഷൻ മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം . ഹീനമായ നിലയിലേക്ക് അധ:പതിച്ച ജാതിവ്യവസ്ഥയിൽ നിന്നും ശാപതുല്യമായ അയിത്തത്തിൽ നിന്നും മത വ്യത്യാസങ്ങളിൽ അധിഷ്ഠിതമായ വർഗീയതയിൽ നിന്നും രാജ്യത്തെ ഉയർത്താനുള്ള ഉപകരണവും ഊർജ്ജവുമാണ് ഭരണഘടന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം ഉഷ അനിൽകുമാർ അദ്ധ്യക്ഷയായി. യോഗത്തിൽ പഞ്ചമി സംസ്ഥാന കോർഡിനേറ്റർ ഡോ.ആർ.വിജയകുമാർ സംസാരിച്ചു. പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം പി.ജെ .സുജാത സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുകുഞ്ഞമ്മ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.