മാവേലിക്കര: ഭരണഘടന നിർമ്മാണസഭ അംഗവും സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.പിയുമായ എൻ.അലക്സാണ്ടറിന് ഉചിതമായ സ്മാരകം ജന്മനാട്ടിൽ ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. എൻ.അലക്സാണ്ടർ ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണം ഉദ്ഘാടനം ടെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, കെ.എൽ.മോഹൻലാൽ, അനിത വിജയൻ, ചിത്രാമ്മാൾ എന്നിവർ സംസാരിച്ചു.