മാവേലിക്കര : ഇടവേളയ്ക്കു ശേഷം ഈരേഴ വടക്ക് വീണ്ടും മോട്ടോർ മോഷണം. ഗൗരി മന്ദിരത്തിൽ മധു എൻ.പിള്ളയുടെ കിണറിനോട് ചേർന്നു വച്ചിരുന്ന മോട്ടറാണ് മോഷണം പോയത്. കഴിഞ്ഞ ആഴ്ച മോട്ടോർ മോഷ്ടിക്കുന്നതിനായി പൈപ്പ് ആക്സോ ബ്ലൈഡ് ഉപയോഗിച്ച് പകുതി മുറിച്ചിരുന്നു. ഇന്നലെ രാവിലെ മോട്ടോർ സ്വിച്ച് ഇട്ടപ്പോൾ പ്രവർത്തിക്കുന്ന ശബ്ദം കേട്ടില്ല. തുടർന്ന് നോക്കിയപ്പോളാണ് മോട്ടോർ മോഷണം പോയത് കണ്ടെത്തിയത്. മാവേലിക്കര പൊലീസിൽ പരാതി നൽകി. കുറച്ചു മാസങ്ങൾക്കു മുൻപ് ഈ ഭാഗത്തു തന്നെ ചില വീടുകളിൽ നിന്നും മോട്ടോർ മോഷണം പോയിരുന്നു.