ഹരിപ്പാട്: തിരുവിതാം കുർ ദേവസ്വം ബോർഡ് മുൻ കമ്മിഷണർ വൈക്കം ഉല്ലല പുതുമന തെക്കേടത്തു മഠത്തിൽ കൃഷ്ണ ശർമയുടെ ഭാര്യ അമ്മുക്കുട്ടി അമ്മ ( 86) നിര്യാതയായി. ഉദയം പേരൂർ വീരമംഗലത്തു മഠം കുടുംബാംഗമാണ്. മക്കൾ: കെ. നാരായണൻ (റിട്ട. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ), കെ. വിജയ കുമാരി. മരുമക്കൾ : മിനി നാരായണൻ, എൻ.നാരായണൻ ഉണ്ണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.