hj

ആലപ്പുഴ: നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇന്നലെ നഗരത്തിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 192 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 102 കിലോ പാക്കിംഗ് കവറുകൾ, 90 കിലോ പ്ലാസ്റ്റിക്ക് കോട്ടഡ്പ്ലേറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. മൂന്ന് സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴ ചുമത്തും. ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.അനിൽകുമാർ, ആർ.അനിൽകുമാർ, ജെ.എച്ച്.ഐമാരായ അനീസ്, രഘു, റിനോഷ്, ഖദീജ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.