ambala

അമ്പലപ്പുഴ : മൂലം വള്ളംകളിയോടനുബന്ധിച്ച് അമ്പലപ്പുഴ സംഘത്തിന്റെ ആചാരപരമായ ചടങ്ങുകൾ നടന്നു. ഇന്നലെ ഉച്ചക്ക് ശേഷം പാൽപ്പായസവുമായി സംഘം ചമ്പക്കുളത്തേക്ക് തിരിച്ചു. ഉച്ചക്ക് നൂറു കണക്കിന് പേർക്കായി വള്ളസദ്യയും നടന്നിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് മൂലം നാളിൽ വള്ളംകളി നടത്തുന്നത്. മൂലം നാളിലെ കാഴ്ചയാണ് പിന്നീട് ചമ്പക്കുളം മൂലം ജലോത്സവമായി മാറിയത്. കോയ്മ സ്ഥാനി, ദേവസ്വം അധികാരികൾ, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ ചേർന്നാണ് ഭഗവാന്റെ ഇഷ്ട നിവേദ്യവുമായ പാൽപ്പട്ടയസവുമായി ബോട്ടുമാർഗം ചമ്പക്കുളത്തെത്തിയത്.