ആലപ്പുഴ: ഇടതുപക്ഷ സർക്കാർ നയിക്കുന്ന സി.പി.എമ്മും സി.പി.ഐയും ഒന്നിച്ചെടുത്ത തീരുമാനങ്ങൾക്കനുസരിച്ചാണ് തീരദേശത്ത് കരിമണൽക്കൊള്ള നടക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. എച്ച്.സലാം എം.എൽ.എ കരിമണൽ കൊള്ളയ്ക്ക് നേതൃത്വം കൊടുത്തയാളാണ്. അവർക്ക് പിന്തുണ നൽകിയവരാണ് ആലപ്പുഴയിലെ സി.പി.ഐ നേതാക്കൾ. തീരദേശ ജനങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക പാക്കേജ് അനുവദിക്കണം. കുട്ടനാടിന്റെ പേര് പറഞ്ഞു നടക്കുന്ന കരിമണൽ ഖനനം കൊണ്ട് കുട്ടനാടിന്റെ ദുരിതങ്ങൾക്ക് ഒരു പരിഹാരവും കാണാൻ സർക്കാരിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .