photo

ചാരുംമൂട് : ഭരണഘടന ശില്പി ഡോ.ബി.ആർ.അംബേദ്കറെ നിയമസഭയിൽ അധിക്ഷേപിച്ച മുരളി പെരുനെല്ലി എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സാംബവർ സൊസൈറ്റി ജില്ലാ കമ്മറ്റി പ്രതിക്ഷേധ പ്രകടനവും നിൽപ്പു സമരവും നടത്തി. ചാരുംമൂട്ടിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറി ബി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.പ്രകാശ് കാർത്തികപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ദേവരാജൻ ,ജോയിന്റ് സെക്രട്ടറിമാരായ അശോകൻ പുന്നക്കുറ്റി, ഷിജു സി.കുറ്റിയിൽ, ട്രഷറർ ആർ.ബാബു , ആർ.രാജേഷ്, ബി.ബിജു താമരക്കുളം എന്നിവർ സംസാരിച്ചു.