
അരൂർ: സി.പി.എം അരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ വാഹനജാഥ തുടങ്ങി . നാളെ സമാപിക്കും. പിണറായി സർക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി സംഘത്തിന്റെ കള്ള പ്രചരണങ്ങൾ തുറന്നു കാട്ടുന്നതിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാവ് ജി.സുധാകരൻ അരൂരിൽ നടന്ന സമ്മേളനത്തിൽ ജാഥാ ക്യാപ്ടൻ എ.എം.ആരിഫ് എം.പിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എൻ.കെ. സുരേന്ദ്ര ൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ മാനേജറും സി.പി.എം ഏരിയാ സെക്രട്ടറിയുമായ പി.കെ. സാബു, ജില്ലാ കമ്മിറ്റി അംഗം എൻ.പി. ഷിബു, ജി. ബാഹുലേയൻ, പി.ഡി. രമേശൻ ,എം. ജി.നായർ ,പി.ഐ.ഹാരിസ്, ആർ. ജീവൻ , സി.വി.ശ്രീജിത്ത്, ബി.കെ. ഉദയകുമാർ രാഖി ആന്റണി എന്നിവർ സംസാരിച്ചു. ആദ്യ ദിനത്തിലെ ജാഥ വല്ലേത്തോട് സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അനന്തു രമേശൻ, വി.കെ.സൂരജ്, സി.പി.പ്രകാശൻ, പി.എൻ. മോഹനൻ, സി.ടി. വാസു,, ആർ. പ്രദീപ്, സി.ടി. വിനോദ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഇന്ന് കുത്തിയതോട് ടൗണിൽ നിന്നും ആരംഭിക്കുന്ന ജാഥ കോനാട്ടുശേരി കപ്പേളയ്ക്ക് സമീപം സമാപിക്കും.