ayappan-nair

പൂച്ചാക്കൽ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തൈക്കാട്ടുശേരി ഒൻപതാം വാർഡ് കണ്ടച്ചാട്ട് വീട്ടിൽ അയ്യപ്പൻ നായർ (77) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചീരാത്ത്കാട്ടിന് സമീപമുള്ള ഗ്യാസ് ഏജൻസി ഓഫീസിലേക്ക് കാൽനടയായി പോകവേ എതിർദിശയിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അയ്യപ്പൻ നായരെ ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. ഭാര്യ: വനജകുമാരി. മകൾ : മീര. മരുമകൻ : സന്ദീപ്.