
ആലപ്പുഴ : ഭാരത് ഭവന്റെ ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്കാരത്തിനും മധു കൊട്ടാരത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ഗ്രാമീണ നാടക രചനാ പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. 20001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌കാരം. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക രചനാ പുരസ്‌കാരം. അപേക്ഷകർക്ക് പ്രായ പരിധി ബാധകമല്ല. നോമിനേഷനുകൾ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൈക്കാട് പി.ഓ, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ bharatbhavankerala@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയക്കണം. അവസാന തീയതി 25. ഫോൺ: 0471 - 4000282