
ചാരുംമൂട് : കായംകുളം ഗായത്രി സെൻട്രൽ സ്കൂളിൽ നൂറനാട് ഐ.ടി.ബി.പി 27-ാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ ആയുധ പ്രദർശനം നടത്തി. രാഷ്ട സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ തരം ആയുധങ്ങളെയും ഉപകരണങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഐ.ടി.ബി.പി. ഉദ്യോഗസ്ഥർ കുട്ടികൾക്കും അദ്ധ്യാപകർക്കും പകർന്നു നൽകി. ബറ്റാലിയൻ കമാൻഡന്റ് എസ്.ജിജുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രദർശനം.