മാന്നാർ: തൃക്കുരട്ടി ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ അഷ്യദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുജ്ഞയഹോമം, ഗജപൂജ, ആനയൂട്ട്, വൈകിട്ട് 6ന് മഹാവിഷ്ണു നടയിൽ വിസ്തരിച്ച് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ക്ഷേത്രതന്ത്രി തറയിൽ കുഴിക്കാട്ടില്ലം അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിക്കും.