pallipad

പള്ളിപ്പാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി മോഹൻ ഫിലിപ്പ് ചുമതലയേറ്റു. നിലവിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷററും പള്ളിപ്പാട് 1777-ാം നമ്പർ സഹകരണ ബാങ്കിന്റെ പ്രസിഡന്റുമാണ്. ആഞ്ഞിലിമൂട്ടിൽ കുടുംബയോഗ ഹാളിൽ നടന്ന കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം കമ്മിറ്റിയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. സി.ജി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് എം.ആർ ഹരികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.വി.ഷുക്കൂർ, അഡ്വ.എം.ബി സജി, കോൺഗ്രസ് നേതാക്കൻമാരായ കീച്ചേരിൽ ശ്രീകുമാർ, എബ്രഹാം തച്ചേരിൽ, കെ.എം രാജു, കെ.പാപ്പച്ചൻ, സാജൻ പനയറ ,ജോസഫ് ജോർജ് , ഡി.കൃഷ്ണകുമാർ ,കെ.വി തോമസ്, ടി.കെ സുജാത, മണി എസ്. കുമാർ തുടങ്ങിയവർ സംസാരിച്ചു.