
തുറവൂർ : കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ സഹസ്രകലശത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലന്റെ മുഖ്യ കാർമ്മികത്വത്തിലാണ് സഹസ്രകലശം നടക്കുന്നത്. കഴിഞ്ഞ 11 ദിവസമായി നീണ്ടുനിന്ന പുന: പ്രതിഷ്ഠാചടങ്ങുകൾ ഇന്ന് സഹസ്രകലശത്തോടെ സമാപിക്കും. കഴിഞ്ഞ പത്തിന് പ്രതിഷ്ഠ കഴിഞ്ഞ് അടച്ച ഇരു ശ്രീകോവിലുകളുടെയും നട ഇന്ന് രാവിലെ 4 ന് തുറക്കും. തുടർന്ന് വലിയബലിക്കൽ പ്രതിഷ്ഠ. തുടർന്ന് സഹസ്രകലശം ആരംഭിക്കും.ഇന്ന് ഊട്ടുപുരയിൽ വഴിപാടായി പ്രാതൽ, അന്നദാനം, അത്താഴം എന്നിവയുണ്ടാകും. വൈകിട്ട് താലപ്പൊലികൾ,കഥകളി എന്നിവ നടക്കും.