മാവേലിക്കര: ബിഷപ്പ് മൂർ കോളേജ് കോമേഴ്സ് പൂർവവിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം നടന്നു. പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നബീർ.കെ.എ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗ്രീഷ്മ എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ.വി.സി.ജോൺ, ഡോ.സജീവ്.വി.പി, കെ.ജി.മുകുന്ദൻ, എസ്.ജോസഫ്, പ്രകാശ്, ജിഷ, ബിജു, രഞ്ജിത എന്നിവർ സംസാരിച്ചു.