മാവേലിക്കര: ജനമൈത്രി പൊലീസിന്റെയും ചെട്ടികുളങ്ങര ഹൈസ്കൂൾ വിഭാഗം പി.ടി.എ, സ്കൂൾ ജാഗ്രതാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി കാലിടറാതെ മുന്നോട്ട് എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്‌ 13ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. മാവേലിക്കര ജനമൈത്രി എസ്.ഐ അലി അക്ബർ ക്ലാസുകൾ നയിക്കും. പി.ടി. എ പ്രസിഡന്റ് ഗോപൻ ഗോകുലം അദ്ധ്യക്ഷനാകും. ജനമൈത്രി ബീറ്റ് ഓഫീസർമാരായ അജിത്, പ്രദീപ് എന്നിവർ നേതൃത്വം നൽകും.