മാവേലിക്കര: സേവാഭാരതി തെക്കേക്കര സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമെന്റോയും കാഷ് അവാർഡും നൽകി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ആർ.രാജേഷ്‌ ഉദ്ഘാടനം ചെയ്തു, ഡോ.ശശിധരൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ്‌ മുകുന്ദൻ കുട്ടി, പഞ്ചായത്ത് മെമ്പർമാരായ രമണി ഉണ്ണികൃഷ്ണൻ, ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. സേവാഭാരതി തെക്കേക്കര സമിതി പ്രസിഡന്റ്‌ ജി.ഹരി പ്രസാദ്, സെക്രട്ടറി മുരളീധരൻ നായർ, വൈസ് പ്രസിഡന്റ്‌മാരായ ജെ.ശശികല, നരേന്ദ്രൻ ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറിമാരായ സിന്ധു രാജൻ, ദിലീപ് കുമാർ, ട്രഷറർ മോഹനപണിക്കർ, രക്ഷാധികാരി ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.