photo

ചേർത്തല:റോട്ടറി ഡിസ്ട്രിക്റ്റ് 3211ന്റെ സ്വപ്‌നപദ്ധതിയായ അമൃതം പദ്ധതിക്ക് ചേർത്തല റോട്ടറി ക്ലബ് ഒഫ് ചേർത്തലയിൽ തുടക്കമായി.സ്‌കൂൾ കുട്ടികളുടെ കേൾവി,കാഴ്ച ശക്തിയും ദന്തപരിശോധനയും നടത്തി ചികിത്സയും സഹായ ഉപകരണങ്ങളും നൽകുന്നതാണ് പദ്ധതി. മതിലകം ലി​റ്റിൽ ഫ്ളവർ യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ബിജുമല്ലാരി ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് പ്രൊജക്ട് ചെയർമാൻ സാംസൺ ജേക്കബ് അമൃതം ലോഗം പ്രകാശനം ചെയ്തു.സ്‌കൂൾ പ്രഥമാദ്ധ്യാപിക സിസ്​റ്റർ ഉദയ,സെക്രട്ടറി ടി.സുമേഷ്, ചെറുവാരണം,ട്രഷറർ ജയേഷ് വിജയൻ,പി.കെ.ധനേശൻ,സി.കെ.രാജേന്ദ്രൻ,അസിസ്​റ്റന്റ് ഗവർണർ ഡോ.ഷൈലമ്മ,അജീഷ് ഗോപിനാഥ്,ബിജുപുരുഷോത്തമൻ,ഗിരീഷ്,മെജോ ഫ്രാൻസിസ്,ഡി.കെ.സുരേഷ്ബാബു,ബി.ശിവൻകുട്ടിനായർ തുടങ്ങിയവർ പങ്കെടുത്തു.ഡോ.ലിജ് ജോസഫ് ദന്ത ബോധവത്കരണ ക്ലാസെടുത്തു.