ചേർത്തല: കഞ്ഞിക്കുഴി പതിനഞ്ചാം വാർഡിലെ പതിനാറുപേർ ചേർന്ന് പ്രവർത്തിക്കുന്ന ഹരിത സമ്യദ്ധി കർഷക സംഘത്തിന്റെ ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി.
തൈ നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ നിർവഹിച്ചു.സി.ആർ. പൊന്നപ്പൻ,സി.കെ. മനോഹരൻ,ആന്റണി,സി.കെ.നടേശൻ എന്നിവർ സംസാരിച്ചു.വൈവിദ്ധ്യമാർന്ന കൃഷിയാണ് സംഘത്തിന്റേത്.