ambala

അമ്പലപ്പുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് കൺവൻഷൻ ജില്ലാ കമ്മറ്റിയംഗം കെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.നാരായണൻ ആചാരി അധ്യക്ഷനായി. നവാഗതരെ പി.കെ.വിജയമ്മ ഹാരമണിയച്ച് സ്വീകരിച്ചു. ബ്ലോക്ക് സെക്രട്ടറി സി.വി. പീതാംബരൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ ബി.സജീവ്, എൻ.കെ.തങ്കപ്പൻ, എൽ.ശാന്തകുമാരിയമ്മ, ആനിമ്മ ടി.തോമസ്, സി.പി.കൃഷ്ണക്കുറുപ്പ്, എൻ.ശാന്തമ്മ, കെ.വസന്തകുമാർ, ആർ.സോമൻ, കെ.ഭാസ്ക്കരൻ നായർ, കെ.പി.രാജമ്മ, എൻ. രാജപ്പൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.