ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സാംസ്‌കാരിക വേദിയായ വെനീസിയം 'മാനിഷാദ' എന്ന പേരിൽ സർഗാത്മക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ വെനീസിയം ചെയർമാൻ എൻ.അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിനിമാ താരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം വൈകിട്ട് 4ന് സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഒരുക്കിയ ക്യാൻവാസിൽ ജീവനക്കാരും വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പടെ നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തി. വേദിയ്ക്കരികിൽ പ്രതിഷേധ സൂചകമായി ബുൾഡോസർ നിർത്തിയിരുന്നു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സി.കെ.ഷിബു, സിജി സോമരാജൻ, സംസ്ഥാന കമ്മിറ്റി അംഗമായ ആർ.രാജീവ്, ജില്ലാ പ്രസിഡന്റ് ജെ.പ്രശാന്ത് ബാബു, ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.രാജു, വെനീസിയം കൺവീനർ കെ.എം.ഷിബു , ജില്ലാ വനിത കമ്മിറ്റി കൺവീനർ സജിത ദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.രാജലക്ഷ്മി, എം .എസ്. വിനോദ് എന്നിവർ സംസാരിച്ചു.