s

ആലപ്പുഴ: സ്‌കൂൾ കുട്ടികളുടെ ദൃശ്യ, ശ്രവ്യ, ദന്ത വൈകല്യങ്ങൾ പരിഹരിക്കാനുള്ള റോട്ടറി ഗ്രേറ്ററിന്റെ അമൃതം പദ്ധതി വിവിധ സ്‌കൂളുകളിൽ ആരംഭിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ കെ. ജി.ഗിരീശൻ മുഖ്യപ്രഭാഷണം നടത്തി. സുവി വിദ്യാധരൻ, അഡ്വ.പ്രദീപ് കൂട്ടാല, രാജീവ് വാര്യർ, ഗോപകുമാർ ഉണ്ണിത്താൻ, സിബി ഫ്രാൻസിസ്, ബോബൻ വർഗീസ്, ലോബി വിദ്യാധരൻ, എൽ.അരുൺ, ഡി.ബിന്ദു ,സന്തോഷ് രാജീവൻ, അബ്ദുൾ കലാം, സന്നു വി.എസ്, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.