s

ആലപ്പുഴ: 2022-2023 അദ്ധ്യയന വർഷത്തെ പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് വേണ്ടി കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് ആരംഭിക്കും. വിദ്യാർത്ഥികൾ അവരവരുടെ കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈനായി http://sports. hscap.kerala.gov.in/ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ലഭിക്കുന്ന പ്രിൻറ് ഔട്ടും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ
alpydsc2021@gmail.com എന്ന മെയിലിലേക്ക് അയക്കണം. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് സ്‌കോർ കാർഡ് കുട്ടികൾക്ക് അതേ ഇ മെയിലിലേക്ക് തിരിച്ചയക്കും. 0477 2253090