vbj

ഹരിപ്പാട്: റോട്ടറി ക്ലബ്ബ്‌ ഒഫ് ഹരിപ്പാടിന്റെ അഭിമുഖ്യത്തിൽ ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ചു ചേപ്പാട് ഗവ. എൽ.പി സ്കൂളിലും, നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും കുട്ടികൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ പ്രകൃതിക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും, പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രൊഫ. ശബരിനാഥ് ബോധവത്കരണ ക്ലാസ് നയിച്ചു. ചടങ്ങിൽ പ്രസിഡന്റ് മഞ്ജു കൈപ്പള്ളിൽ, ആർ.ഓമനക്കുട്ടൻ, റെജി ജോൺ, മധുകുമാർ എന്നിവർ സംസാരിച്ചു.