ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷനിലെ റോയൽ പാർക്ക്, ജോയ് ആലുക്കാസ്, ശാരദാ കോംപ്ലക്സ്, എസ്.എം സിൽക്സ്, ശ്രീറാം മന്ദിർ, കല്ലുപാലം, കെ.പി.പണിക്കർ, സെവൻസ്റ്റാർ, വൊഡഫോൺ, ഫൈബർ മാൻ, ചുങ്കം സബ്സ്റ്റേഷൻ, പഗോഡ, കുഴി, ആസ്പിൻ വാൾ, വഴിച്ചേരി, ഇ.എസ്.ഐ സൗത്ത്, നോർത്ത് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് പകൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
11 കെ.വി ലൈനിൽ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ സൗത്ത് സെക്ഷനിലെ പഴവീട് ജംഗ്ഷൻ മുതൽ വടക്കോട്ട് കരുണാനിധി വരെയും, പഴവീട് ആൽ മുതൽ കിഴക്ക് പുഞ്ച ട്രാൻസ്‌ഫോർമർ വരെയും രാവിലെ 9മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പറത്താനം ട്രാൻസ്‌ഫോർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.