janasamkhyadinacharanam

മാന്നാർ: കുട്ടംപേരൂർ എസ്.കെ.വി ഹൈസ്കൂളിൽ ലോക ജനസംഖ്യാ ദിനാചരണവും സാമൂഹ്യശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു. പരുമല ഡി.ബി പമ്പാ കോളേജ് സാമ്പത്തിക ശാസ്ത്രവിഭാഗം മുൻമേധാവിയും മാന്നാർ യു.ഐ.ടി പ്രിൻസിപ്പലുമായ ഡോ.വി.പ്രകാശ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ കെ.ബി.ജയചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എസ്.അമ്പിളി, അദ്ധ്യാപകരായ റോയ് സാമുവൽ, വിഷ്ണു പ്രസാദ്.ഡി എന്നിവർ സംസാരിച്ചു. ജനസംഖ്യാ വർദ്ധനവിനെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തിന്റെ അനിവാര്യതയെക്കുറിച്ചും ചർച്ചകൾ നടന്നു. സാമൂഹ്യ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.