ambala

അമ്പലപ്പുഴ: ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പന്നക്കളം പാലിയത്തുകരിയിൽ രത്നമ്മയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വീശിയടിച്ച കാറ്റിൽ വീടിന്റെ മേൽക്കൂരയിൽ ഉറപ്പിച്ചിരുന്ന മുഴുവൻ ആസ്ബറ്റോസ് ഷീറ്റുകളും പറന്നു പോകുകയായിരുന്നു. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആളാപായമൊന്നുമില്ല. നിലത്ത് പതിച്ച ഷീറ്റുകൾ പൂർണമായും പൊട്ടി തകർന്നു.