ambala

അമ്പലപ്പുഴ: വ്യാസമഹാസഭ നടത്തിയ വ്യാസപൂർണിമ ആഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഡി.രഞ്ജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ അധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ളസ്ടു വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ ഫലകം നൽകി അനുമോദിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഖജാൻജി കെ. കനകേശ്വരൻ, വൈസ് പ്രസിഡന്റ് ജയപ്രകാശ് ആലപ്പുഴ, ജില്ലാ പ്രസിഡന്റ് ജി.പരമേശ്വരൻ , വി.സി.റാം മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു