bjp-prathishedham

മാന്നാർ: പഞ്ചായത്ത് പദ്ധതിതുക വെട്ടിക്കുറച്ച സംസ്ഥാനസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ പട്ടികജാതി മോർച്ച ജില്ലാപ്രസിഡന്റ് മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം മാന്നാർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബിനുരാജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ശിവകുമാർ, ജില്ലാകമ്മിറ്റിയംഗം സജീഷ് തെക്കേടം, പടിഞ്ഞാറൻമേഖല ജനറൽസെക്രട്ടറി സുന്ദരേശൻപിള്ള, ന്യൂനപക്ഷമോർച്ച മണ്ഡലംപ്രസിഡന്റ് ഫിലിപ്പ് നൈനാൻ, മഹിളാമോർച്ച മണ്ഡലം ജനറൽസെക്രട്ടറി പാർവതി രാജീവ്, കർഷകമോർച്ച മണ്ഡലം ജനറൽസെക്രട്ടറി ശ്രീക്കുട്ടൻ, ബി.ജെ.പി മണ്ഡലം കമ്മിറ്റിയംഗം ഗോപൻ മാന്നാർ, കിഴക്കൻമേഖല സെക്രട്ടറി രാജീവ് ശ്രീരാധേയം, എസ്.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അശോകൻ മാന്നാർ തുടങ്ങിയവർ സംസാരിച്ചു. ജയശ്രീ നാരായണപിള്ള, രാകേഷ് കുമാർ, ശ്രീകുമാർ അജയൻ എന്നിവർ പങ്കെടുത്തു.