ആലപ്പുഴ: ജെ.എസ്.എസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.ആർ.ഗൗരി അമ്മയുടെ 104-ാം ജന്മദിന സമ്മേളനം നാളെ ആലപ്പുഴ ടൗൺഹാളിൽ നടക്കും. രാവിലെ 10.30ന് നടക്കുന്ന സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ.രാജൻബാബു ആമുഖ പ്രഭാഷണം. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി.താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും.