dalith-congress-dharnna-

മാന്നാർ: ബുധനൂർ സർവീസ് സഹകരണബാങ്കിൽ നടത്തിയ പുതിയ നിയമനത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോഴവാങ്ങി ബി.ജെ.പി പ്രവർത്തകന്റെ ഭാര്യക്ക് നിയമനം നൽകിയെന്നും, അവസരങ്ങൾക്കു മുമ്പിൽ നിന്നും ദളിതനെ ആട്ടിയകറ്റുകയാണ് ബുധനൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നതെന്നും ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.മിഥുൻ മയൂരം പറഞ്ഞു. പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, സ്ഥിരം സെക്രട്ടറിയെ ഉടൻ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി കൃഷ്ണൻ കുട്ടി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പ്രസിഡന്റ് ഗോപി മാനങ്ങാടി, രാജേന്ദ്രൻ വാഴുവേലി, കെ.സി അശോകൻ, അനിത.എൽ, രമണമ്മ, സദാനന്ദൻ പെരിങ്ങിലിപ്പുറം, ടി.കെ രമേശ്, അലോഷ്യസ്, ബിജു പുത്തളേഴുത്ത്, ശ്രീജിത് വട്ടപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.