മാന്നാർ: ചെന്നിത്തലതെക്ക് ചാല ശ്രീമഹാദേവർ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടകമാസം രാമായണ മാസമായി ആചരിക്കാനും ആഗസ്റ്റ് 31 വിനായക ചതുർത്ഥി ദിവസം 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ക്ഷേത്ര മേൽശാന്തി ദിലിപ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുവാനും തീരുമാനിച്ചു. ഉപദേശകസമിതി പ്രസിഡന്റ് ജെ.മധുസൂദനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കെ.രാജപ്പൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തൂമ്പിനാത്ത്, അനിൽ കോയിക്കലേത്ത്, എ.വിനോദ്, അനിൽ കുമാർ, മഞ്ജു എന്നിവർ സംസാരിച്ചു.