kutumbangal-samaram

മാന്നാർ: വീട്ടിലേക്ക് പോകുന്ന വഴിയടച്ചും കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുമതി നിഷേധിച്ചും അയൽവാസി ദ്രോഹിക്കുന്നു എന്നാരോപി​ച്ച് അംഗപരിമിതനുൾപ്പെടെ രണ്ട് കുടുംബങ്ങൾ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സമരം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ മീനത്തേതിൽ വീട്ടിൽ അംഗപരിമതനായ ജനാർദ്ദനൻ, അമ്മ കാർത്ത്യായനി, മീനത്തേതിൽ വീട്ടിൽ ജാനമ്മ, മകൾ ശ്രീവിദ്യ തുടങ്ങിയവരാണ് പഞ്ചായത്ത് മെമ്പർ രാധാമണി ശശീന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ സമരം ചെയ്തത്.