മാവേലിക്കര: ജനമൈത്രി പൊലിസിന്റെയും ചെട്ടികുളങ്ങര ഹൈസ്കൂൾ അദ്ധ്യാപക രക്ഷകർത്യ സ്കൂൾ ജാഗ്രത സമിതികളുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി കാലിടറാതെ മുന്നോട്ട് എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മാവേലിക്കര ജനമൈത്രി പൊലിസ് ഇൻസ്പെക്ടർ അലി അക്ബർ ക്ലാസുകൾ നയിച്ചു. പി.ടി. എ പ്രസിഡന്റ് ഗോപൻ ഗോകുലം അദ്ധ്യക്ഷനായി. സ്കൂൾ പ്രഥമാദ്ധ്യാപിക എസ്.രാജശ്രീ, ജനമൈത്രി പൊലിസ് ഓഫീസർ അജിത്ത്, പി.ടി.എ സെക്രട്ടറി പി.ബിനു, ജാഗ്രതാ സമിതി കൺവീനർ ഗോപൻ ഗോപിനാഥ്, വൈസ് പ്രസിഡന്റ് പ്രസാദ് പണിക്കർ, മാതൃസംഗമം പ്രസിഡൻ്റ് വി.ഷൈമ എന്നിവർ സംസാരിച്ചു.